കോതമംഗലം: ഗോൾകീപ്പർ വേഷത്തിൽ നിന്നിറങ്ങി മുഹമ്മദലി ജൗഹർ റവന്യൂ ജില്ലാ കായികമേളയിൽ ഓട്ടക്കാരന്റെ വേഷമണിഞ്ഞു ഓടി നേടിയത് സ്വർണമെഡൽ. കോതമംഗലം മാർ ബേസിൽ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് മുഹമ്മദലി ജൗഹർ. 400 മീറ്ററിലാണ് സ്വർണനേട്ടം കൈവരിച്ചത്. പല്ലാരിമംഗലം മിലൻ ഫുഡ്ബാൾ അക്കാഡമിയിൽ കോച്ച് ബിന്നിയുടെ ശിക്ഷണത്തിൽ 2008 ബാച്ചിൽ പരിശീലനം നേടിയ ഗോൾകീപ്പറായിരുന്നു മുഹമ്മദലി ജൗഹർ. മാർബേസിൽ സ്‌കൂളിലെ കായികാദ്ധ്യാപിക ഷിബിയാണ് ജൗഹറിലെ ഓട്ടക്കാരനെ കണ്ടെത്തിയത്. കൃത്യമായ പരിശീലനം. ആദ്യദിനം നടന്ന 100 മീറ്റർ ഫൈനലിൽ ഫോട്ടോ ഫിനിഷിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മനം മടുത്തില്ല. രണ്ടാംദിനം നേട്ടം സ്വർണത്തിലുറപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോതമംഗലം സബ് ജില്ലാ സെക്രട്ടറിയും പുന്നേക്കാട് സർക്കാർ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനുമായ നിയാസിന്റെ മകനാണ് മുഹമ്മദലി ജൗഹർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |