കോതമംഗലം: ബെസ്ലിൻ കെ. സ്റ്റീവി. ഒറ്റയ്ക്ക് വഴിവെട്ടി സ്വർണത്തിലേക്ക് നടന്നുകയറിയ തീപ്പൊരി. ആരുടെയും ശിക്ഷണമില്ലാതെ സ്വയം പരിശീലനം നടത്തിയാണ് പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി 3000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയത്. കഴിഞ്ഞവർഷം ഇതേ ഇനത്തിൽ സ്വർണം നേടിയ ബെസ്‌ലിൻ ഇക്കുറി 20 മിനിറ്റ് 15.5 സെക്കന്റിൽ ലക്ഷ്യം തൊട്ടാണ് സ്വർണം സ്വന്തമാക്കിയത്. ബെസ്‌ലിന്റെ തുടർച്ചയായുള്ള അഞ്ചാം ജില്ലാ കായിക മേളയാണിത്. നാലുവട്ടം സ്വർണം നേടിയിരുന്നു. ദിവസവും വൈകിട്ട് രണ്ടു മണിക്കൂറാണ് പരിശീലനം. ഐമുറി കല്ലൂക്കാടൻ സ്റ്റീവി-ഡെയ്‌സി ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |