തിരുവനന്തപുരം: പണം മടക്കി നൽകാത്തതിൽ പ്രകോപിതനായ നിക്ഷേപകൻ സഹകരണ സംഘത്തിലെ ക്യാഷ് കൗണ്ടറിന്റെ ജനൽച്ചില്ല് അടിച്ചുതകർത്തു. വഞ്ചിനാട് ഭവനനിർമ്മാണ സഹകരണ സംഘത്തിന്റെ ഈഞ്ചയ്ക്കൽ ശാഖയിലെത്തിയ നിക്ഷേപകനായ യുവാവും ജീവനക്കാരും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു അക്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അവധികേട്ട് പ്രകോപിതനായ യുവാവ് ഇരുമ്പ് കസേരയെടുത്ത് കൗണ്ടറിൽ അടിക്കുകയായിരുന്നു. തുടർന്ന് സൊസൈറ്റി അധികൃതരിടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ നാശനഷ്ടം നൽകാമെന്ന് യുവാവ് ഉറപ്പുനൽകിയതോടെ പ്രശ്നം ഒത്തുതീർപ്പിലെത്തി. പരാതിയില്ലെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചതായി വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി. ഒരു വർഷമായി സംഘം പ്രതിസന്ധിയിലാണെന്ന് നിക്ഷേപകർ പറയുന്നു. സംഘത്തിന് മുൻപിൽ നിക്ഷേപകർ നേരത്തെ പ്രതിഷേധിക്കുകയും അതിനെത്തുടർന്ന്
സ്ഥിരനിക്ഷേപം ഘട്ടംഘട്ടമായി മടക്കി നൽകുകയുമായിരുന്നു. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |