കുറ്റ്യാടി നിർദ്ദിഷ്ട മൈസൂരു- മാനന്തവാടി-കുറ്റ്യാടി-പുറക്കാട്ടിരി ദേശീയപാതയ്ക്കായി ദേശീയപാത വികസന സമിതിയുടെ ജനകീയ കൂട്ടായ്മ 26ന് 10.30ന് കുറ്റ്യാടി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനകീയ കൂട്ടായ്മ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയൻ എം.എൽ.എ മുഖ്യാതിഥിയാകും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി മുഖ്യപ്രഭാഷണം നട ത്തും. ചെയർമാൻ കെ.എ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് കളത്തൂർ, റോബിൻ ജോസഫ്, പി.അരുൺ, സോജൻ ജേക്കബ്, കെ.ബി ജോയ്, ജോർജ് വാതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |