ആലപ്പുഴ: രണ്ടാം കൃഷിക്ക് ശേഷമുള്ള പുഞ്ചക്കൃഷിക്ക് വിത്ത് നിഷേധിച്ച നടപടി തീർത്തും കർഷക വിരുദ്ധമാണെന്ന് നെൽ കർഷകസംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് പറഞ്ഞു. കൈനകരി കൃഷിഭവന് മുന്നിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എ തോമസ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ, സംസ്ഥാന കോഡിനേറ്റർ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, കാർത്തികേയൻ കൈനകരി സെക്രട്ടറിമാരായ ബി.സി കുര്യാക്കോസ്, പി.എസ് തോമസ്, ഉണ്ണികൃഷ്ണൻ, ലാലിച്ചൻ പുല്ലാട്ട് പാടം, പ്രിൻസ് തോമസ്, സുരേഷ് പള്ളാത്തുരുത്തി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |