അഗളി: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റികളുടെയും സംയുക്താഭിമുഖ്യത്തിലുള്ള എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് തുടക്കമായി. 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന പേരിൽ 45 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സി.ഹരിദാസൻ നിർവ്വഹിച്ചു. അഗളി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്.സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്.ഐ.വി ബോധവത്കരണ മാജിക് ഷോയും വെൻട്രിലോക്കിസവും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |