കോതമംഗലം: കൂട്ടുകാരെല്ലാം ഓട്ടവും ചാട്ടവും തിരഞ്ഞെടുത്തപ്പോൾ നടത്തത്തിലൂടെ മുന്നേറാമെന്ന മറിയാമ്മ സജിയുടെ തീരുമാനം തെറ്റിയില്ല. തുടർച്ചയായി രണ്ടാം വർഷവും ജില്ലാ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്റർ നടത്ത മത്സരത്തിൽ സ്വർണത്തിൽ മറിയാമ്മ തന്നെ മുത്തമിട്ടു . വെസ്റ്റ് വെങ്ങോല ശാലേം വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കായികാദ്ധ്യപൻ ജിജോയുടെ കീഴിലാണ് പരിശീലനം. ഏഴ് മുതലാണ് കായിക രംഗത്ത് സജീവമായത്. വ്യത്യസ്ത ഇനത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹത്താലാണ് നടത്തം തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. സജി - സിനി എന്നിവരാണ് മാതാപിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |