തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനായി ഓർഡർ സോഫ്റ്റ്‌വെയർ (https://order.ceo.kerala.gov.in) സജ്ജമായി. വടക്കാഞ്ചേരി, കുന്നംകുളം, തൃശൂർ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 17 ലോക്കൽബോഡി സെക്രട്ടറിമാർ മുഖേനയാണ് ഇതിനായുള്ള ഡേറ്റ കളക്ഷൻ പുരോഗമിക്കുന്നത്. ഇനിയും ഓർഡർ സോഫ്റ്റ്‌വെയർ മുഖേന ജീവനക്കാരുടെ പേരുവിവരങ്ങൾ അപ് ലോഡ് ചെയ്യാത്ത സ്ഥാപന മേധാവികൾ ഇന്ന് ഉച്ചയ്ക്ക് 12നകം ചെയ്യണം. തൃശൂർ കോർപ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങളിൽ 75 ശതമാനം ഡാറ്റ എൻട്രി ഇനിയും പൂർത്തിയാക്കാനുണ്ട്. അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ഥാപനങ്ങളുടെ സ്റ്റാഫ് ലിസ്റ്റ് സഹിതമുള്ള ഹാർഡ് കോപ്പി ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം കളക്ടറേറ്റിൽ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |