തൃശൂർ: എം.കൃഷ്ണൻകുട്ടി സ്മാരക സമിതി പുരസ്‌കാരം മോഹിനിയാട്ടം നർത്തകിയും ഗവേഷകയുമായ ഡോ.രചിത രവിക്ക്. പ്രൊഫ.ജോർജ് എസ്.പോൾ, പ്രൊഫ.എം.ഹരിദാസ്, എ.രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 11,111 രൂപയും കീർത്തിമുദ്രയുമടങ്ങുന്ന പുരസ്‌കാരം നവംബർ 14ന് വെകിട്ട് അഞ്ചിന് തിരുവമ്പാടി ദേവസ്വം ശ്രീപദ്മം ഹാളിൽ സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി നൽകും. അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന എം.കൃഷ്ണൻകുട്ടി എലിപ്പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് രൂപീകരിച്ച സമിതി ക്ഷേത്രവാദ്യം, കഥകളി, ശാസ്ത്രീയനൃത്തം, അക്ഷരശ്ലോകം എന്നിവയിലെ മികവിന് 27 വർഷമായി നൽകുന്ന പുരസ്‌കാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |