കുറ്റ്യാടി: നവംബർ 11 മുതൽ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടക്കുന്ന കുന്നുമ്മൽ ഉപജില്ല കലോത്സവ ലോഗോ സാംസ്കാരിക പ്രവർത്തകൻ രാജഗോപാലൻ കാരപ്പറ്റ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്തയ്ക്ക് നൽകി പ്രകാശനം ചെയ്തു. വേദികളുടെ പേര് ജനറൽ കൺവീനർ വി.പി ശ്രീജ പ്രകാശനം ചെയ്തു. പ്രോഗ്രാം ചെയർമാൻ മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. രജീഷ് കുമാർ, വാർഡ് മെമ്പർ ആർ.കെ. റിൻസി , കെ.പി. ദിനേശൻ, എലിയാറ ആനന്ദൻ, പി.കെ. പത്മനാഭൻ, മനോജ് കൈവേലി, അനൂപ് കാരപ്പറ്റ, എ.പി. രാജീവൻ, ചിത്രകാരൻ മനോജ് പീലീ കായക്കൊടി, രാഗേഷ് ജി.ആർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |