ആലുവ: പാൽ ഉത്പന്നങ്ങളിൽ നിന്ന് നൂറോളം വിഭവങ്ങൾ ഒരുക്കിയാണ് നാട്ടകം ജി.വി എച്ച് എസ്.എസിൽ നിന്ന് ലിഡിയയും ഉത്തരയും ആലുവയിൽ നടക്കുന്ന സ്കൂൾ ശാത്രമേളയുടെ ഭാഗമായ എക്സ്പോക്കെത്തിയത്. ഇതിൽ പനീറിന്റെ മുപ്പതോളം വിഭവങ്ങളുണ്ട്. ഡയറി പ്രൊഡക്ട്സ് എക്യുപ്മെന്റ് ഓപ്പറേറ്റർ (ഡി.പി.ഇ.ഒ) കോഴ്സിന് പഠിക്കുന്ന ഇരുവരും രണ്ടാഴ്ചയായി എക്സ്പോയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. പേട, പനീർ, ചീസ്, ഗുലാബ്, ജാമുൻ തുടങ്ങി വിഭവങ്ങളുടെ ഒരു നിരയുണ്ട്. കൊണ്ടുവന്ന എല്ലാ വിഭവങ്ങളും പ്രദർശിപ്പിക്കാൻ സൗകര്യമുണ്ടായില്ലെന്ന പരാതിയുണ്ട്. സമൂസ, ബർഗർ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്ക് ഉടൻ ഉണ്ടാക്കി നൽകുന്നതിലും മിടുക്കരാണ്. സഹായങ്ങളുമായി അദ്ധ്യാപികമാരായ ഗിരിജ, സ്വാതി എന്നിവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |