ആലുവ: ജില്ലാ പ്രവൃത്തി പരിചയമേളയിലെ ക്വയർ ഡോർമാറ്റ് മത്സരത്തിൽ മൂന്നാം വർഷവും ചാമ്പ്യനാകാൻ തയ്യാറെടുത്താണ് മൂത്തുകുന്നം ശ്രീനാരായണ എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് അനിൽ എത്തിയത്. ലക്ഷ്യം നേടുകയും ചെയ്തും. കഴിഞ്ഞ രണ്ട് വർഷം റവന്യു ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അദ്വൈതിനാണ് ഒന്നാം സ്ഥാനം. ഇതേതുടർന്ന് സംസ്ഥാന തലത്തിൽ മത്സരിച്ചും ഒന്നാമതെത്തി. ഇക്കുറി ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് മാറിയെന്ന് മാത്രം. മൂന്ന് മണിക്കൂർ സമയം കൊണ്ട് ചവിട്ടി നിർമ്മിക്കാൻ പ്രത്യേക ഉപകരണ സഹായം ഉപയോഗിച്ചു ഒന്നാംസ്ഥാനവും നേടി. ഇതിനു മുമ്പും ഈ ഉപകരണം ഉപയോഗിച്ച് സമ്മാനം നേടിയിട്ടുണ്ട്. പരിശീലകൻ രഞ്ജിത്ത് മാഷ് സ്വന്തമായി തയാറാക്കിയതാണ് ഉപകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |