
കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെ കാലയളവിൽ സി.എസ്.ബി ബാങ്ക് 138 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇക്കാലയളവിൽ 133 കോടി രൂപയാണ് അറ്റാദായം. മൊത്തം നിക്ഷേപം 25 ശതമാനം വർദ്ധിച്ച് 31,840 കോടി രൂപയായി. പ്രവർത്തന ലാഭം 15 ശതമാനം ഉയർന്ന് 200 കോടി രൂപയായി. ആദ്യ പാദത്തിൽ പ്രവർത്തന ലാഭം 172 കോടി രൂപയായിരുന്നു. സ്വർണ വായ്പ 28 ശതമാനം ഉയർന്ന് 12,005 കോടി രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |