പിറവം : പിറവം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽപ്പെട്ടി സെന്റ് മേരിസ് യു.പി സ്കൂളിൽ സർഗോത്സവം അരങ്ങേറി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി കഥ, കവിത, നാടൻപാട്ട് ചിത്രരചന, അഭിനയം, ആസ്വാദനം കാവ്യാലാപനം എന്നീ മേഖലകളിൽ പ്രതിഭകൾക്കുള്ള ക്യാമ്പ് നടന്നു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി മനോജ് അദ്ധ്യക്ഷനായി. പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. സജീവ്, ഹെഡ്മിസ്ട്രസ് ജിജി ചാക്കോ,അഭിലാഷ് അയ്യപ്പൻ, ഹരീഷ് ആർ. നമ്പൂതിരിപ്പാട്, എം.കെ. കവിത, ഷാജി ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |