പാലാ: 21ാമത് കോട്ടയം റവന്യുജില്ലാ സ്‌കൂൾ കായികമേളയിൽ പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് അട്ടിമറി വിജയം. ആദ്യ രണ്ട് ദിനങ്ങളിലും മുന്നിട്ടുനിന്ന ഈരാറ്റുപേട്ട ഉപജില്ലയെ അവസാന ദിവസം മലർത്തിയടിച്ചാണ് പാലാ വിദ്യാഭ്യാസ ജില്ല കിരീടമണിഞ്ഞത്. പാലായ്ക്ക് 259 പോയിന്റ് ലഭിച്ചപ്പോൾ ഈരാറ്റുപേട്ടയ്ക്ക് 253.5 പോയിന്റാണ് ലഭിച്ചത്. റിലേയിൽ ഒരു കായികതാരത്തെ മാറ്റി എൻട്രി ഇല്ലാത്ത മറ്റൊരു കായികതാരത്തെ ഓടിച്ചു തുടങ്ങിയ ആരോപണങ്ങൾ ഈരാറ്റുപേട്ട ഉയർത്തുന്നുണ്ട്. ഇതേചൊല്ലി മൈതാനത്ത് നേരിയ കശപിശയുമുണ്ടായി. സ്‌കൂൾ തലത്തിൽ പൂഞ്ഞാർ എസ്.എം.വി ഹയർസെക്കൻഡറി സ്‌കൂളും(185.5 പോയിന്റ്), പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളുമാണ് (116 പോയിന്റ്) മുന്നിൽ. അവസാനദിവസം 5 പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. വിജയികൾക്ക് പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ സമ്മേനങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീനസണ്ണി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡി.ഡി സുബിൻപോൾ മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |