ചിറ്റിലപ്പള്ളി: ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. പബ്ലിക് സ്‌കൂളിൽ നടക്കുന്ന സഹോദയ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവത്തിൽ ഇരട്ട വിജയവുമായി ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ഐലിസ് മേജോ. കാറ്റഗറി നാലിൽ പെയിന്റിംഗ് വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ് ഇനത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു മഴയുള്ള ദിവസം എന്ന വിഷയത്തിൽ വാട്ടർ കളറും മൃഗശാലയിലെ ചിത്രം പെൻസിൽ ഡ്രോയിംഗിലും വരച്ചു. എസ്.എൻ.പാർക്ക് ചെറുവത്തൂർ തണ്ടാശ്ശേരി മേജോയുടെയും സീമയുടേയും മകളാണ്. കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ ജേതാവായിരുന്നു. ദേവമാത സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപിക എമ്മി ജോൺസനാണ് പരിശീലക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |