SignIn
Kerala Kaumudi Online
Wednesday, 13 November 2024 1.12 AM IST

രാപ്പകൽ സമരം സമാപിച്ചു

Increase Font Size Decrease Font Size Print Page
maila-congress

കണ്ണൂർ : എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം അവസാനിച്ചു. സമാപനസമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെ.ബി.മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. പി.പി.ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം തലസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജെബി മേത്തർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ എം.ഉഷ, ടി.സി.പ്രിയ, നസീമ ഖാദർ, ഇ.പി.ശ്യാമള എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.