തൃശൂർ : ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഒമ്പത് പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യു.ആർ.പ്രദീപ് (സി.പി.എം), സുനിത (സി.പി.എം), പി.എം.രമ്യ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), കെ.ബാലകൃഷ്ണൻ (ബി.ജെ.പി), എം.എ.രാജു (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായി ഹരിദാസൻ, പന്തളം രാജേന്ദ്രൻ, എൻ.കെ.സുധീർ എന്നിവർ ഉപവരണാധികാരിയായ തലപ്പിള്ളി തഹസിൽദാർ (ലാൻഡ് റെക്കാഡ്‌സ്) ടി.പി കിഷോർ മുമ്പാകെയും സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ.ബി.ലിന്റേഷ് വരണാധികാരിയായ സർവേയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ.ആശയ്ക്ക് മുമ്പാകെയും പത്രിക സമർപ്പിച്ചു. 9 സ്ഥാനാർത്ഥികൾക്കായി ആകെ 16 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന 28ന് നടക്കും. 30 വരെ പിൻവലിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |