തിരുവനന്തപുരം: പൂക്കേട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ദുരൂഹമരണത്തിലെ പ്രതികളെ രക്ഷിക്കാൻ കോളേജ് ജീവനക്കാരുടെ സംഘടന പണപ്പിരിവ് നടത്തിയതിൽ പ്രതിഷേധിച്ച് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. ബുധനാഴ്ച രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും.സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ കെ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ബി. സുഭാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്യും.
സിദ്ധാർത്ഥന്റെ അമ്മ ഷീബ ജയപ്രകാശും കുടുംബാംഗങ്ങളും പങ്കെടുക്കും.കെ.എം.എസ്.എസ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്,ട്രഷറർ സി.കെ.ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിലെത്തിച്ച് കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് സമരമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |