മറൈൻഡ്രൈവിലെ കപ്പലിലേക്ക് കെ.എസ്.ആർ.ടി.സി ടൂറിസം യാത്ര
കൊല്ലം: അറബിക്കടലിന്റെ മനോഹാരിത ആസ്വദിച്ച് കേരളപ്പിറവി ആഘോഷിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്ന് എ.സി ലോ ഫ്ളോർ ബസ് നവംബർ ഒന്നിന് രാവിലെ 10ന് മറൈൻഡ്രൈവിൽ എത്തും. അവിടെനിന്നു നെഫർറ്റിറ്റി ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂർ അറബിക്കടലിൽ ചെലവഴിക്കുന്ന തരത്തിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
യാത്രയിൽ ബുഫെ ഡിന്നർ, ഡി.ജെ മ്യൂസിക്, വിവിധതരം ഗെയിമുകൾ എന്നിവ ഉൾപ്പെടും. മുതിർന്നവർക്ക് 4240 രൂപയും കുട്ടികൾക്ക് 1930 രൂപയുമാണ്. ഇതോടൊപ്പം മറ്റ് ഉല്ലാസയാത്രകളും നവംബറിൽ ഒരുക്കിയിട്ടുണ്ട്. നവംബർ മൂന്നിനും 17 നും പൊന്മുടി യാത്രയുണ്ട്.
പ്രവേശന ഫീസുകളുൾപ്പെടെ 770 രൂപയാണ് ഒരാൾക്ക്. മണ്ണടിക്ഷേത്രം, കല്ലേലി ക്ഷേത്രം, മലയാലപ്പുഴ, പെരുനാട്, കവിയൂർ തിരുവല്ലഭ ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ 650 രൂപയാണ്. വൃശ്ചികം ഒന്നായ നവംബർ 16ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം എന്നീ ശാസ്താക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയ തീർത്ഥാടന യാത്രയുമുണ്ട്, ആളൊന്നിന് 650 രൂപ.
ഗ്യാപ് റോഡ്, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ടു ദിവസത്തെ മൂന്നാർ യാത്രയ്ക്ക് 1,730 രൂപയും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വാട്ടർ മെട്രോ, റെയിൽ മെട്രോ എന്നിവ ഉൾപ്പെടുത്തിയ മെട്രോവൈബ്സിന് 870 രൂപ. ഫോൺ: 9747969768, 9495440444.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |