തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ വീട്ടിനുളളിൽ അതിക്രമിച്ച് കയറി ഇരുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശിയായ ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് പിടിയിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസുകൾ വേറെയുമെണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയായിരുന്നു സംഭവം.
യുവതിയുടെ വീടിന് സമീപത്ത് കേബിൾ ജോലിക്കെത്തിയവരായിരുന്നു പ്രതികൾ. ആ സമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. യുവതിയുടെ സഹോദരൻ വീട്ടിൽ നിന്ന് പുറത്തുപോയ സമയം നോക്കി യുവാക്കൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകുകയും ചെയ്ത്. ഇതിനിടയിൽ കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |