കോട്ടയം: റഗുലർ ബിരുദാനന്തര ബിരുദത്തിന് തുല്യമായ എം.കോമിനും എം.ബി.എയ്ക്കും ഏറെ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ കൂടുതൽ ഓൺലൈൻ കോഴ്സുകളുമായി എം.ജി സർവകലാശാല. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ), ബി.കോം(ഓണേഴ്സ്), എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാമുകളിൽ അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ വെബ്‌സൈറ്റിലെ അഡ്മിഷൻ പോർട്ടൽവഴി 15വരെ അപേക്ഷിക്കാം. പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും മൂന്നു ബിരുദപ്രോഗ്രാമുകളും ഉൾപ്പെടും. അനുമതി ലഭിച്ചിട്ടുള്ള മറ്റു പ്രോഗ്രാമുകളും വൈകാതെ ആരംഭിക്കും. ലോകത്തിൽ എവിടെനിന്നും പ്രോഗ്രാമിൽ ചേർന്ന് പഠിക്കാനാകും. കൂടുതൽ വിവരങ്ങൾ https://cdoeadmission.mgu.ac.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |