പയ്യാവൂർ: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാസംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നാേടിയായി സംഘടിപ്പിച്ച ശ്രീകണ്ഠപുരം യൂണിറ്റ് സമ്മേളനം റോയൽ മിനി ഹാളിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എ.സി. കുഞ്ഞിരാമൻ പതാക ഉയർത്തി. കെ.ജി.സി.എഫ് യൂണിറ്റ് പ്രസിഡന്റ് പി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി കൃഷ്ണൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി കെ. രാജേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ. വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി വേണുഗോപാലൻ, എം.സി പോൾ, എൻ പ്രമോദ്, ടി.എ ചന്ദ്രൻ, എൻ.എ സദാനന്ദൻ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ തമ്പാൻ- പ്രസിഡന്റ്, കെ.പി ഷംസുദീൻ -വൈസ് പ്രസിഡന്റ്, വി.പി നികേഷ് -സെക്രട്ടറി, ജോസ് ജോസഫ് -ജോയിന്റ് സെക്രട്ടറി, കെ. രാജേഷ് -ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |