കുമളി:കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയൻ കൺവെൻഷൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എ. കെ. വിജയനാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സതീഷ് പുല്ലാട് സംഘടന വിശദീകരണം നടത്തി. സംസ്ഥാന സമിതി അംഗം മുരളീധരൻ അഴകൻ , യൂണിയൻ സെക്രട്ടറി സജി വെമ്പള്ളി ,മനോജ് ചോള്ളാക്കുന്നേൽ, സന്തോഷ് സജിതാ ഭവൻ , സതീഷ് എ പി , രോഹിത് രാജ് ,സുമാ ദേവി , സുലോചന തങ്കപ്പൻ എന്നിവർ സംസാരിച്ചു.
വിശ്വകർമ്മജർക്ക് ജനസംഖ്യാനുപാതികമായി അർഹമായിട്ടുള്ള സംവരണം 5ശതമാനം വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
താലൂക്ക് യൂണിയൻ ഭാരവാഹികളായി മനോജ് ചോള്ളാക്കുന്നേൽ ( പ്രസിഡന്റ് ) സന്തോഷ് സജിതാ ഭവൻ( സെക്രട്ടറി) ബിജു പുതുപ്പറമ്പിൽ (വൈസ് പ്രസിഡന്റ് ) സതീഷ് എ പി( ഖജാൻജി) രോഹിത് രാജ് ( ജോയിന്റ് സെക്രട്ടറി)എന്നിവരെയും
വിശ്വകർമ്മ മഹിളാ സമാജം ഭാരവാഹികളായി സുലോചന തങ്കപ്പൻ (രക്ഷാധികാരി )സുമാ ദേവി( പ്രസിഡൻറ്) ഗീതാ രാജു (വൈസ് പ്രസിഡന്റ് ) വിനു ഗോപി (സെക്രട്ടറി) മായാ ബിജു( ഖജാൻജി) ജയനി മനോജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |