തൊടിയൂർ: മലയാറ്റൂർ രാമൃഷ്ണൻ പുരസ്‌കാരം 2024 തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 'വടക്കൻ മന്തൻ' എന്ന നോവലിന്റെ രചയിതാവ് ടി.ഓമനക്കുട്ടൻ മാഗ്നയ്ക്ക് സമ്മാനിച്ചു. സ്വർണമെഡലും വെങ്കല പ്രതിമയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കെ.എം.മദന മോഹനൻ സ്മാരക സുവർണ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. ഗിരീഷ് കുളത്തറ സ്വാഗതം പറഞ്ഞു. കവി മാറാനെല്ലൂർ സുധിയിൽ നിന്ന് ഓമനക്കുട്ടൻ മാഗ്ന പുരസ്കാരം ഏറ്റുവാങ്ങി. പത്മശ്രീ ഡോ.ജെ.ഹരിന്ദ്രനാഥൻ നായർ പ്രശസ്തിപത്രം വിതരണം ചെയ്തു. ഡോ.ജി.രാജേന്ദ്രൻ പിള്ള പുസ്തകം പരിചയപ്പെടുത്തി. നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം തിരുവനന്തപുരം ഉപാസന സാംസ്കാരിക സമിതിയാണ്.പുരസ്കാരം ഏർപ്പെടുത്തിയത്.
ഡോ.എം.ആർ.തമ്പാൻ, ഡോ.രാജേന്ദ്രൻ പിള്ള,ഗിരീഷ് കളത്തറ, സുധി മാറാനെല്ലൂർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ഓമനക്കുട്ടൻ മാഗ്നയുടെ 'വടക്കൻ മന്തൻ' പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഡി. പ്രമോഷ് കുമാർ, എൻ.കെ.ഗിരീഷ് കുമർ, ശ്രീദേവി പ്രസാദ്, എൻ.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. 'വടക്കൻ മന്തന്റെ' രചയിതാവ് ഓമനക്കുട്ടൻ മാഗ്ന കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |