ചേർത്തല : ആരു കൈഒഴിഞ്ഞാലും മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തത്തിനിരയായവരെ സർക്കാർ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുന്നപ്ര -വയലാർ സമരത്തിന്റെ 78-ാ മത് വാർഷിക വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരധിവാസത്തിനായി സുരക്ഷിത സ്ഥലം കണ്ടെത്തി. പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഏജൻസിയെ തീരുമാനിച്ചാൽ മാത്രം മതി.
കോൺഗ്രസിൽ സർവത്ര ഡീലാണെന്ന് അകത്തുള്ളവർ തന്നെ പറഞ്ഞു തുടങ്ങിയതോടെ ഞങ്ങൾ നേരഞ്ഞെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായി. താത്കാലിക ലാഭത്തിനു വേണ്ടി വർഗീയതയെ പുണരുന്നത് കോൺഗ്രസിന്റെ സർവനാശത്തിന് കാരണമാകും. കേരളം വർഗീയ സംഘട്ടനമില്ലാത്ത നാടായി തുടർന്നത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടി മൂലമാണ്. വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിന് രാജ്യത്തെ ജനങ്ങളെ കേന്ദ്ര സർക്കാർ അപമാനിക്കുകയാണ്. ചരിത്ര വിരുദ്ധമായ കാര്യങ്ങൾ ചരിത്രമെന്ന പേരിൽ ജനങ്ങൾ എത്തിക്കാനുള്ള നീക്കം വിലപ്പോകില്ല. വിദ്യാഭ്യാസ മേഖല
കാവി വൽക്കരിക്കാനാണ് നീക്കം -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ .സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, നേതാക്കളായ എം.എ.ബേബി, തോമസ് ഐസക്, സി.എസ് .
സുജാത,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ദലീമ ജോജോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |