തൃശൂർ: പട്ടിക വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് വഴിയൊരുക്കുന്ന 2024 ആഗസ്റ്റ് ഒന്നിലെ ക്രീമിലെയറും ഉപസംവരണവും സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്ന് ഐക്യവേട്ടുവ മഹാസഭ സംസ്ഥാന കമ്മിറ്റി. കേരളത്തിലെ പട്ടിക വിഭാഗ ജനസംഖ്യയുടെ യഥാർത്ഥ കണക്കുകളുടെ അഭാവത്തിൽ സർക്കാർ ധൃതിപിടിച്ച് വിധി നടപ്പാക്കരുത്. വൈസ് പ്രസിഡന്റ് ഒ.ഡി. സാജൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബാബു ചിങ്ങാരത്ത് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് രവി ചെറാട്ടി, വിശ്വനാഥൻ തച്ചുംപുറത്ത്, ടി.എസ്. ചന്ദ്രൻ കരയാവട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.സി. കൃഷ്ണൻ, എൻ.കെ. മോഹനൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |