ഷൈൻടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിലൊന്നായ സിനിമാ വണ്ടി മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്. സംവിധായകൻ യുജിൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ പെൻഡിലം സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൽ എസ്. ബാബു എഴുതുന്നു. ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്, ശ്രീകാന്ത് കന്ദ്രഗുള നിർമ്മിക്കുന്ന ചിത്രം കന്ദ്രഗുള ലാവണ്യറാണി അവതരിപ്പിക്കുന്നു. പി. ആർ. ഒ: എ.എസ്.ദിനേശ്, ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |