ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്തിൽ ഒറ്റമശേരി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം മറവ് ചെയ്തതിനു പിന്നിൽ അഴിമതി ആരോപിച്ച് ബി.ജെ.പി പ്രകടനവും ധർണയും നടത്തി. ജഡം മറവ് ചെയ്യുന്നതിന് 6.29ലക്ഷം ചെലവഴിച്ചതിന് പിന്നിൽ ഇടതു വലത് മുന്നണികളുടെ ഒത്തുകളിയാണെന്നാരോപിച്ചായിരുന്നു സമരം. ചേർത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണൻ ഹരിദാസ് അദ്ധ്യക്ഷനായി. പി.പ്രശാന്ത്,എ.എ.ഗിരീഷ്,രഞ്ജൻ,കെ.പി.മഹേഷ്,രസ്ന രജി,ബൈജുപനയ്ക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |