തിരൂര്‍: കേരളത്തില്‍ രണ്ട് ലക്ഷമാളുകളുടെ ഉപജീവനമാര്‍ഗ്ഗമായ ചെറുകിട ഫ്ളോര്‍മില്ലുകള്‍ തകര്‍ച്ചയുടെ വക്കിലാണന്നും സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ തിരൂർ താലൂക്ക് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരൂർ സംഗം ഹാളിൽ സംഘടിപ്പിച്ച ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്റ് പി.കെ ശ്രീനിവാസന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരൂര്‍ താലൂക്ക് കമ്മറ്റി പ്രസിഡന്റ് നെടിയോടത്ത് ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ടി ഹംസ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.താലൂക്ക് കമ്മിറ്റി സെക്രട്ടറി സി.പി മുഹമ്മദലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷറഫ് രാങ്ങാട്ടൂര്‍, ഷമീം, ഇര്‍ഷാദ്, ഇമ്പിച്ചികോയ, ഉബൈദ്, മുസ്തഫ തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |