മുവാറ്റുപുഴ: സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ. മുരളിയുടെ 24-ാമത് അനുസ്മരണ ദിനാചരണം സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മൂവാറ്റുപുഴ കെ. മുരളി ഭവനിൽ നടന്ന അനുസ്മരണ യോഗം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി എൽദോ എബ്രാഹം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ പോൾ പൂമറ്റം, വിൻസൻ ഇല്ലിക്കൽ, എം.വി.സുഭാഷ്, സീന ബോസ്, വി. എം. തമ്പി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ. രാജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |