കോട്ടയം: ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പിൽ ജീവിതശൈലി രോഗനിർണയത്തിനുള്ള രണ്ടാംഘട്ട വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി. മാർച്ചിൽ ശേഖരണം അവസാനിപ്പിക്കും. 1500 ലേറെ ആശ പ്രവർത്തകരാണ് സർവേയ്ക്കായി വീടുകൾ കയറിയിറങ്ങുന്നത്. പത്ത് ലക്ഷം പേരാണ് ജില്ലയിൽ 30 വയസിന് മുകളിലുള്ളത്. വിദേശത്തു മറ്റുമായി കഴിയുന്ന ഒരു ലക്ഷത്തെ ഒഴിവാക്കി ബാക്കി ഒമ്പതുലക്ഷം ആളുകളിലാണ് ഒന്നാംഘട്ടത്തിൽ സർവേ നടത്തിയത്. ഒരു ലക്ഷത്തിലേറെ പേർക്ക് പ്രമേഹവും ഒരു ലക്ഷത്തിലേറെ പേർക്ക് അമിത രക്ത സമ്മർദ്ദവും ഉണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. 43,000 പേർക്ക് രണ്ടു രോഗവുമുണ്ട്. രണ്ടാംഘട്ട സർവേയിൽ മാനസിക ത്വക്ക് കാഴ്ചകേൾവി രോഗങ്ങൾ എന്നിവ സംബന്ധിച്ച നാല് ചോദ്യങ്ങൾ പുതിയതായുണ്ട്.
ശേഖരിക്കുന്നത്:
പ്രമേഹം, രക്താതിമർദ്ദം,ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ മറ്റ് ജീവിതശൈലീ രോഗങ്ങൾ, ക്യാൻസർ എന്നിവ സംബന്ധിച്ച വിവരങ്ങൾ
ആകെ 62 ചോദ്യങ്ങൾ:
ഒരു വീട്ടിൽ ഒരു മണിക്കൂറിലേറെയാണ് ചെലവഴിക്കേണ്ടിവരുന്നത്. അതിനാൽ സർവേക്ക് കാലതാമസമെടുക്കും. 62 ചോദ്യങ്ങളാണ് ചോദ്യാവലിയിലുള്ളത്.
രോഗനിയന്ത്രണമാർഗം:
ഒന്നാംഘട്ടസർവേയിലെ വിവരങ്ങൾ അനുസരിച്ച് ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ 330 ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തം, വ്യായാമം, സൂംബ നൃത്തം തുടങ്ങിയവയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |