ചേർത്തല:ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) ചേർത്തല ഏരിയാ സമ്മേളനം ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്തു.
ചേർത്തല എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് വിനോദ് കൃഷ്ണ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ജയകുമാർ മുഖ്യതിഥിയായി. ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സസ്ഥാനകമ്മിറ്റിയംഗങ്ങളായ എം.മായ,മനുമോഹൻ,നേതാക്കളായ ജോണി ജോസഫ്,ഒ.ബി.അനിൽകുമാർ,എ.വി.വിനീത,ഏരിയാ സെക്രട്ടറി എ.ഡി.ബെൻസ്ലി എന്നിവർ സംസാരിച്ചു.സംഘടനാ സമ്മേളനം ജില്ലാ സെക്രട്ടറി എം.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം എ.സുരേഷ് കുമാർ വിശിഷ്ടാതിഥിയായി.എ.ഫൈസൽമുഖ്യ പ്രഭാഷണം നടത്തി.ആർ.പ്രദീപ്,പി.എം.അമ്പിളി,എസ്.സിയാദ്,കെ.കെ.പ്രസന്നൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |