മുഹമ്മ: ലോങ്ജമ്പിൽ മത്സരത്തിൽ തുടർച്ചയായി ആറാം തവണയും ശ്രുതി രാധാകൃഷ്ണൻ സംസ്ഥാനതല കായികമേളയിൽ യോഗ്യത നേടി. ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതി രാധാകൃഷ്ണൻ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലോങ്ജമ്പിൽ പരിശീലനം തുടങ്ങിയ ശ്രുതി, അന്നു മുതൽ സബ്ജില്ലാതല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സീനിയർ വിഭാഗത്തിൽ ഇത്തവണയും ഒന്നാം സ്ഥാനക്കാരിയായി. രാധാകൃഷ്ണൻ-ശ്രീജ എസ്.കുമാർ ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |