കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷന്‍ നൽകും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നവംബർ 17ന് എറണാകുളം സഹോദരൻ അയ്യപ്പൻ ഹാളിൽ മഹാഭാരത സമീക്ഷയുടെ സമാപനത്തിൽ സമ്മാനിക്കും. ഡോ. സുവർണ നാലപ്പാട്ട്, പ്രൊഫ. കെ.പി. ശശിധരൻ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ജൂറിയംഗങ്ങളെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അറിയിച്ചു.
കെ.കെ.പൈങ്കി അവാർഡ്
ഇന്ന് വി.എസിന്നൽകും
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവും തൃശൂർ പരിയാരം കർഷകസമര നായകനുമായ കെ.കെ. പൈങ്കി മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.കെ. പൈങ്കി അവാർഡ് 2024 ഇന്ന് വി.എസ്.അച്യുതാനന്ദന് നൽകും. രാവിലെ 10ന് ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺകുമാറിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് 25,000 രൂപയും ചിത്രകാരൻ എൻ.വി. ഗിരീഷ് രൂപകല്പന ചെയ്ത ഫലകവും പ്രശംസാപത്രവും ഉൾപ്പെട്ട അവാർഡ് നൽകും.
അംബേദ്കർ സാംസ്കാരിക സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷത വഹിക്കും. സമിതി ജനറൽ സെക്രട്ടറി പി.കെ. ശങ്കർദാസ്, അവാർഡ് സമിതി കൺവീനർ ടി.എം. രതീശൻ, ഇ.ആർ. സന്തോഷ് കുമാർ, രത്നവല്ലി രാജപ്പൻ, സി.എം. അയ്യപ്പൻ സുബ്രൻ മേലൂർ, കെ.സി. ബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |