കുളത്തൂപ്പുഴ : റേഞ്ച് ഓഫീസ് പരിധിയിൽപ്പെട്ട ചോഴിയക്കോട് മിൽപ്പാലം റോഡിൽ ആനക്കൂട്ടം ഇറങ്ങി. മിൽപ്പാലം ഷാജി മൻസിലിൽ അലി അക്ബറിന്റെ പുരയിടത്തിൽ നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്ന് ഒരു ആന പുലർച്ചെ 6 മണിക്ക് മിൽപ്പാലം റോഡിൽ കേറി നിന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കം പേടിച്ചു വിരണ്ടോടി അടുത്ത വീടുകളിൽ അഭയം തേടി. നിരന്തരം വന്യമൃഗങ്ങൾ വന്ന് അലി അക്ബറിന്റെ പുരയിടത്തിൽ നിലയുറപ്പിക്കാറുണ്ട്. ഈ പുരയിടത്തിൽ നിന്നിരുന്ന റബർ മരങ്ങൾ, തെങ്ങ്, കമുക്, വാഴ എല്ലാം ആനക്കൂട്ടം നേരത്തെ തന്നെ നശിപ്പിച്ചു. ഇപ്പോൾ പുരയിടം കാട് പോലെ കിടക്കുന്നതുകൊണ്ടാണ് വന്യമൃഗങ്ങൾ വരുന്നതെന്ന ആക്ഷേപം ഉണ്ട്. ആന കിടങ്ങുകൾ നിർമ്മിക്കുന്ന പദ്ധതി മിൽപ്പാലം, പത്തേക്കർ ഭാഗത്തുകൂടി ഉൾപെടുത്താൻ അധികൃതർ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |