ചെറിയ ആശുപത്രികൾക്ക് പോർട്ടബിൾ ബ്ലഡ് വാമർ ഒരുക്കാനുള്ള വിദ്യയുമായാണ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ ആത്മിക എബ്രഹാമും സി. ലക്ഷ്മിയുമെത്തിയത്. രോഗിയുടെ ശരീരത്തിൽ ഉപയോഗിക്കും മുമ്പ് രക്തത്തിന്റെ താപനില ക്രമീകരിക്കാറുണ്ട്. ഇതിനുള്ള സംവിധാനമാണ് ബ്‌ളഡ് വാമർ. ഇൻഡക്‌ഷൻ കുക്കർ, എൽ.സി.ഡി ഡിസ്‌പ്ലേ, താപനില ക്രമീകരിക്കാനുള്ള പാനൽ തുടങ്ങിയവ ഉൾപ്പെടുത്തിയുണ്ടാക്കിയ ഇത് ആവശ്യമുള്ളിടത്തേക്ക് കൊണ്ടുപോകാം. ആശുപത്രികളിൽ നിശ്ചിത സ്ഥലത്തായിരിക്കും ഇതുണ്ടാകുക. വിപണിയിൽ ചുരുങ്ങിയത് 83,000 രൂപ വിലയരുന്ന വാമർ 1,500 രൂപ ചെലവിലാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |