അഭിനേതാക്കളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും അൽപം മുമ്പാണ് വിവാഹിതരായത്. ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
വിവാഹത്തിന് മുമ്പ് ഇരുവരും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഇത് ട്രോളാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും. ഒരുപാട് അനുഭവങ്ങൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. മക്കളെ വച്ച് വേറെ പണിയില്ലേ ഇവർക്കെന്നൊക്കെയായിരിക്കും അധികവും സംസാരവും. ഇതും മിക്കവാറും ട്രോളായി വരും. എന്നാലും പിന്തുണച്ച ഒരുപാടുപേരുണ്ട്. അവർക്കൊരുപാട് നന്ദി.'- എന്നായിരുന്നു ദിവ്യ പറഞ്ഞത്.
ഇതുകേട്ട് കായ്ഫലമുള്ള മരത്തിലേ കല്ലെറിയുകയുള്ളൂവെന്നായിരുന്നു ക്രിസ് വേണുഗോപാലിന്റെ മറുപടി. ''ട്രോളുന്നവരോട് ഒത്തിരി സന്തോഷം. അങ്ങനെ തന്നെ ട്രോൾ ചെയ്യണം. അങ്ങനെ ട്രോൾ ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലുമുണ്ടെന്ന് ഞങ്ങൾ അറിയില്ലല്ലോ. ചീത്ത വിളിക്കാനും കളിയാക്കാനുമൊക്കെ അവർ നോക്കുമ്പോൾ, എന്തെങ്കിലും ഉണ്ടെങ്കിലേ അങ്ങനെ ചെയ്യാനാകുകയുള്ളൂ. ട്രോളിക്കഴിഞ്ഞാൽ സന്തോഷം. ട്രോളിയില്ലെങ്കിൽ അതിലും സന്തോഷം. പിന്നെ പ്രേക്ഷകരോട് പറയാനുള്ളത്, വ്യക്തി ജീവിതം എല്ലാവർക്കും ഉണ്ട്. ഞങ്ങൾക്കും ഒരു വ്യക്തി ജീവിതമുണ്ട്.ആ വ്യക്തി ജീവിതമാണിത്. അത് ഞങ്ങൾ ഷെയർ ചെയ്യുന്നു. സാധാരണ ഗവൺമെന്റ് ഓഫീസിലുള്ള ഒരാൾ ഗുരുവായൂരിൽ വന്ന് കല്യാണം കഴിച്ചുകഴിഞ്ഞാൽ ആരും അറിയാൻ പോലും പോകുന്നില്ല. നൂറുകൂട്ടം കല്യാണത്തിൽ ഒരെണ്ണം. ഞങ്ങളുടെ വിവാഹത്തിന് ഇങ്ങനെ വരുന്നത് എവിടെയോ ജനങ്ങൾ തന്ന സ്‌നേഹം കൊണ്ടാണ്.'- ക്രിസ് വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |