പറവൂർ: യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ ഗോതുരുത്ത് വാടേപറമ്പിൽ ഭവിതയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിസയും ജോലിയും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി ഗോതുരുത്ത് സ്വദേശി നൽകിയ പരാതിയിലാണ് കേസ്. വിസ ലഭിക്കാനായി 2023 ഏപ്രിൽ 27ന് ഭവിതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചു കൊടുത്തത്. വിസയും വാഗ്ദാനം ചെയ്‌ത ജോലിയും ലഭിച്ചില്ലെന്നും പണം തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ട്. ഭവിതയ്ക്കെതിരെ പറവൂർ സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് കൂടി രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ വേറെയും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |