പയ്യന്നൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ടേബിൾ ടെന്നീസ് പുരുഷവിഭാഗം മത്സരത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് ചാമ്പ്യന്മാരായി.എൻ.എ.എം കോളേജ് കല്ലിക്കണ്ടി രണ്ടാം സ്ഥാനവും, ഗവ.കോളേജ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി. വി.ഐ.ടി. വെല്ലൂരിൽ നടക്കുന്ന അഖിലേന്ത്യാ സർവകലാശാല മത്സരത്തിലേക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ ടൂർണമെന്റിൽ നിന്നും തിരഞ്ഞെടുത്തു.പയ്യന്നൂർ സി ആർ.എം. ടേബിൾ ടെന്നീസ് അക്കാഡമിയിൽ നടന്ന മത്സരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ ഉദ്ഘാടനം ചെയ്തു.ഫിസിക്കൽ എഡ്യൂക്കേഷൻ അസി.ഡയറക്ടർ ഡോ.കെ.വി.അനൂപ് , കെ.ഇ.സാഹിബ് ട്രെയിനിംഗ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ.അബ്ദുൽ റഹ്മാൻ, സി ആർ.എം ഡയരക്ടർ പി.വി.രാജേന്ദ്രൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |