പെരിയ:സ്വാഭാവികമായ റബ്ബറിന് ആദായകരമായ വില ഉറപ്പാക്കുക, ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പെരിയ ബസാറിൽ നിന്നും ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമരം കേരള കർഷസംഘം ജില്ലാ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.വി.സുരേന്ദ്രൻ, തങ്കമണി വില്ലാരം പതി, എം.മോഹനൻ കെ.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. കേരള കർഷകസംഘം പെരിയ വില്ലേജ് സെക്രട്ടറി ടി.ഷാജീവൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |