പത്തനംതിട്ട : ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും നാളെ തുടക്കമാകും. എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ രാവിലെ 11ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എ.ഡി.എം ബീന എസ്.ഹനീഫ്, ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ ഇ.വി.അനിൽ, ഡെപ്യൂട്ടി കളക്ടർമാരായ ബി.ജ്യോതി, മിനി തോമസ്, ആർ.രാജലക്ഷ്മി, ജേക്കബ് ടി. ജോർജ്, രാഹുൽ പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ഭരണഭാഷാ പുരസ്‌കാരജേതാവായ സീനിയർ ക്ലർക്ക് എസ്. ഷൈജയെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |