കൊച്ചി: സമുദ്ര ശാസ്ത്ര ഗവേഷണങ്ങൾക്കായി നാവികസേനയ്ക്ക് അത്യാധുനിക അക്കോസ്റ്റിക് റിസർച്ച് ഷിപ്പ് നിർമ്മിച്ചുനൽകാൻ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനിയേഴ്‌സും (ജി.ആർ.എസ്.ഇ) പ്രതിരോധ വകുപ്പിന് കീഴിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയുമായി (എൻ.പി.ഒ.എൽ) കരാർ ഒപ്പിട്ടു.
ജി.ആർ.എസ്.ഇ ഷിപ്പ് ബിൽഡിംഗ് വിഭാഗം ഡയറക്ടർ ശന്തനു ബോസും എൻ.പി.ഒ.എൽ മെറ്റീരിയൽ മാനേജ്‌മെന്റ് വിഭാഗം ഡയറക്ടർ സിജോ എൻ. ലൂക്കോസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 491 കോടി രൂപയാണ് ചെലവ്. 90 മീറ്റർ നീളവും 14 വീതിയുമുള്ള കപ്പലിന് നാലു മുതൽ 12 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |