കുറിച്ചി: കുറിച്ചി ഗവ. ആശുപത്രിയിൽ കിടത്തിചികിത്സ പുനരാരംഭിക്കണമെന്നവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. കഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. കുറിച്ചി സദൻ മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. സംരക്ഷണസമിതി ചെയർമാൻ ഡോ.ബിനു സച്ചിവോത്തമപുരം അദ്ധ്യക്ഷതവഹിച്ചു. വി.ജെ ലാലി, മിനി കെ.ഫിലിപ്പ്, എൻ.കെ ബിജു, അരുൺ ബാബു, സി.ഡി വത്സപ്പൻ, ആർ.രാജഗോപാൽ, റ്റി.എസ് സലിം, ഡോ.സാജു കണ്ണതറ, പി.പി മോഹനൻ, എൻ. ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, രാജഗോപാൽ വാകത്താനം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |