മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 733-ാമത് സിനിമ പ്രദർശനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ലക്ഷ്മി സിനിമാസിൽ നടന്ന സമാന്തര മലയാള സിനിമയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന ജനകീയ ചർച്ച സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. പ്രേംനാഥ് , പ്രകാശ് ശ്രീധർ, സോമു മാത്യു, ഡോ. സ്മിതാ പിഷാരടി, ഹർഷിതാ, ജോബിൻ ജോൺ, സണ്ണി വർഗീസ് , കെ.ബി ചന്ദ്രശേഖരൻ, കെ.പി വർഗീസ് എന്നിവർ സംസാരിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കുട് സിനിമയുടെ പ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |