വടകര: കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്തിലെ മാണിക്കോത്ത് സങ്കേതത്തിൽ ഏറാമല ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ രതീഷ്.ജി, ഗിരിജ കളരിക്കുന്നുമ്മൽ, ഗിരിജ , ഡോക്ടർമാരായ സജിത്ത്, അമൃത, പട്ടികജാതി വികസന വകുപ്പ് കോഓർഡിനേറ്റർ, ആശാവർക്കർമാർ തുടങ്ങിയവർ പ്രസംഗിച്ചു. 70 ഓളം രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |