കുന്ദമംഗലം : വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് സമ്മേളനം സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനംചെയ്തു. വർഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് സി.പി.എം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അസ്‌ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. എ.പി. വേലായുധൻ, സലാഹുദ്ദീൻ ചേളന്നൂർ, എം.എ. സുമയ്യ എന്നിവർ പ്രസംഗിച്ചു. ഇൻസാഫ് സ്വാഗതവും കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ.പി. ഉമർ (പ്രസിഡന്റ്), ഇൻസാഫ് പതിമംഗലം (വൈസ് പ്രസി.), കെ.കെ. അബ്ദുൽ ഹമീദ് (സെക്രട്ടറി), എം.പി. അഫ്‌സൽ (ജോ.സെക്രട്ടറി), റഹീന (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |