പൂവരണി: ഭക്തർ നടത്തിയ നിയമപോരാട്ടത്തിലൂടെ കേവലം രണ്ടേക്കർ ഭൂമി മാത്രമുണ്ടായിരുന്ന പൂവരണി തേവർ ഇന്നലെ മുതൽ 300 ഏക്കറിന്റെ ഭൂ ഉടമ.
പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റിന്റെ നേത്വത്വത്തിൽ ക്ഷേത്ര വക 300 ഏക്കർ വസ്തുവിൽ ഇന്നലെ ആദ്യമായി കരമടച്ചു. കൂട്ടിക്കൽ വില്ലേജിൽ 76 മുതൽ 79 വരെ ബ്ലോക്കിൽപ്പെട്ട സ്ഥലം മുഴുവൻ പൂവരണി ക്ഷേത്രത്തിന് സ്വന്തമായി. പൂവരണി ദേവസ്വം വക ആയിരക്കണക്കിന് ഏക്കർ ഭൂമി കാലങ്ങൾക്ക് മുമ്പ് അന്യാധീനപ്പെട്ടിരുന്നു. ഇതിൽപ്പെട്ട 300 ഏക്കറാണ് ഇപ്പോൾ തിരിച്ചുകിട്ടിയതെന്ന് പൂവരണി ദേവസ്വം ഭരണസമിതിയുടേയും ട്രസ്റ്റിന്റേയും പ്രസിഡന്റായ ആനിക്കാട്ട് എൻ.എസ്. സുനിൽകുമാർ, കൺവീനർ കെ.വി. ശങ്കരൻ നമ്പൂതിരി, സെക്രട്ടറി സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് ഗിരീഷ് പുറക്കാട്ട്, ഭരണ സമിതിയംഗം മുരളീധരൻ കുരുവിക്കൂട് എന്നിവർ പറഞ്ഞു.
പൂവരണി ദേവസ്വത്തിന് വാഗമൺ , ഏന്തയാർ, കൂട്ടിക്കൽ ,പ്രദേശങ്ങളിലാണ് ആയിരക്കണക്കിന് ഏക്കർ സ്ഥലമാണുണ്ടായിരുന്നത്.
നിയമപോരാട്ടം 2017 മുതൽ
അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കാനായി 2017ലാണ് ഭക്തർ ഒന്നിച്ചുകൂടി പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ഇവർ ഉത്സവം നടത്തിപ്പ് മുതൽ ക്ഷേത്രത്തിന്റെ എല്ലാവിധ കാര്യങ്ങളും ഏറ്റെടുത്തു.
ബാക്കിയുള്ള സ്ഥലത്തിനായി നിയമപോരാട്ടം തുടരാനാണ് ഭക്തജന കൂട്ടായ്മയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |