കൊച്ചി: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരത്തിന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സോണൽ യൂണിറ്റ് സൂപ്രണ്ട് എം.ആർ. അരവിന്ദ് അർഹനായി. ഡൽഹിയിലെ ബ്യൂറോ ആസ്ഥാനത്ത് ഓപ്പറേഷൻസ് ചുമതലയുള്ള സൂപ്രണ്ടായിരുന്ന അരവിന്ദ് രണ്ട് മാസം മുമ്പാണ് കൊച്ചിയിൽ ചുമതലയേറ്റത്. ഈ വർഷം ആദ്യം നടന്ന ഓപ്പറേഷനാണ് അവാർഡ്. കഴിഞ്ഞ വർഷം കൊച്ചി തീരക്കടലിൽ നിന്ന് 2525 കിലോ മെത്താംഫെറ്റാമിനും ഈ വർഷം ആദ്യം ഗുജറാത്ത് തീരത്ത് നിന്ന് 3272 കിലോ മയക്കുമരുന്നും പിടികൂടിയതിൽ അരവിന്ദ് നിർണായക പങ്കു വഹിച്ചിരുന്നു. കോട്ടയം കാരാപ്പുഴ മുളംപുഴ വീട്ടി എം.വി. രാഘവന്റെയും കെ.ജി. ഓമനയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |