പഴയങ്ങാടി:മാടായിപ്പാറയിൽ ജൈവ വൈവിധ്യ സംരക്ഷണത്തിനായി സംരക്ഷണസമിതിയും വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച മനുഷ്യ സംരക്ഷണ വലയം പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ലോകത്തിൽ ആദ്യമായി റിക്കാർഡുചെയ്യപ്പെട്ടവയും മറ്റനേകം ജൈവവൈവിധ്യങ്ങളും ഉള്ള മാടായിപ്പാറയെ മാലിന്യങ്ങൾ തള്ളിയും വാഹനം കയറ്റിയും നശിപ്പിക്കുന്നത് അതിക്രമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംരക്ഷണ സമിതി ചെയർമാൻ പി.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.ചന്ദ്രാംഗദൻ , മുഹമ്മദ് യൂനുസ് , അരുൺ ഭാരതീയൻ , രഞ്ജിത്കുമാർ , അഡ്വ.റഷീദ് കവ്വായ് , സി വി.സന്തോഷ് കുമാർ, കെ.എം.സാബിറ, കെ.ഇ.കരുണാകരൻ ,എം.പി.ചന്ദ്രമോഹൻ , ബി.മുഹമ്മദ് അശറഫ്, സി.നാരായണൻ , എ.വി.സനൽകുമാർ, പപ്പൻ മുറിയാത്തോട് ,ബി.റഫീഖ്, എൻ.നാരായണപിടാരർ, കെ.എം.ബാലകൃഷ്ണൻ, വി.പി.മുഹമ്മദലി, മഹമൂദ്മാട്ടൂൽ, ഇ.ബാലകൃഷ്ണൻ, രഞ്ജിത് സർക്കാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |